Tuesday, April 20, 2010

ജനനത്തിനും മരണത്തിനുമിടക്ക്...




സത്യത്തിനും മിഥ്യക്കും ഇടക്കുള്ള ഒരു ഞാണിന്മേല്‍ കളിയുടെ ആസ്വാദ്യം...
ഒരു വേടന്റെ വിശപ്പും പ്രതീക്ഷിച്ചിരിക്കുന്ന ആണ്‍കിളിയുടെ കൌതുകം..
ഇറ്റു വീണ ചോര തുള്ളിയുടെ ഒരു കറുത്ത പാടു...
വിറയ്ക്കുന്ന കയറിന്റെ തുമ്പില്‍ പിടയുന്ന ജീവന്റെ ഒരു നിശ്വാസം..
കെട്ടുപോകുന്ന തിരിനാളത്തിന്റെ ജ്ജ്വലിക്കുന്ന ആര്‍ത്തി...
കണ്ഠത്തിനും നാവിനും ഇടയില്‍ കയറുപൊട്ടിക്കുന്ന നിലവിളി...
പ്രണയവും കാമവും സ്വപ്നവും ഭൂതവും ഭാവിയും കാലവും
വീണുടയുന്ന മണ്‍ബിംബങ്ങളും
പൊട്ടിപോകുന്ന ബലൂണും
ഞെട്ടറ്റു വീഴുന്ന പൂമൊട്ടും..
തോരാതെ പെയ്യുന്ന മഴത്തുള്ളികളില്‍ അലിയുന്ന അഭിനിവേശത്തിന്റെ മണല്‍ വീടുകളും...

പൊലിയുന്ന ജീവന്റെ അന്ത്യനിശ്വാസത്തില്‍ നിന്നുയരുന്നു....
ജീവിതമെന്ന മൂന്നക്ഷരം...


ഈ കവിത എന്‍റെ ചോരതുള്ളികലാണ് സുഹൃത്തേ ഊറ്റിക്കുടിച്ചു നിന്‍റെ ദാഹം ശമിപ്പിക്കുക...
ഈ കവിത എന്‍റെ മാംസകഷ്ണങ്ങളാണ് സുഹൃത്തേ ആര്‍ത്തി പൂണ്ടു തിന്നു കൊള്ളുക...
രക്തദാഹികളും മാംസഭുജികാളുമായ നിങ്ങള്‍ക്കു ഞാനെന്റെ ച്ചുടുരക്തവും ച്ചുടുമാംസവും സമര്‍പ്പിക്കുന്നു...

1 comment:

  1. Reni...
    All the best...
    Be in writing..

    Best Regards,
    Moin KM
    DXB

    ReplyDelete