പെരുന്നാളിന് രണ്ടു ദിവസം ഒഴിവു കിട്ടും. ഒന്ന് നീണ്ടു നിവര്ര്‍ന്നു കിടക്കണം... ഹര്ഷാദിന്റെ ആത്മഗതം!
ശരിയാണ്.. ഈ മരുഭൂമിയില്‍ വന്നതിനു ശേഷം ഒരു ദിവസം പോലും ഉറക്കം തീര്‍ന്നു എഴുന്നെറ്റിട്ടില്ലാ.. ഞാന്‍ മാത്രമല്ലാ... ആരും.. രാവിലെ എന്നും ഉറക്കച്ചടവുള്ള മുഖങ്ങളെ മാത്രമേ കാണാറുള്ളൂ. ചിലരുടെ മുഖത്ത് എത്രയോ ദിവസങ്ങളുടെ ഉറക്കം കനംകെട്ടികിടക്കുന്നത് കാണാം..
നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ പെരുന്നാളുകള്‍ ഉറങ്ങാനുള്ളതായിരുന്നില്ലാ. ഉറക്കമോഴിക്കാനുള്ളതായിരുന്നു... ശവ്വാലിന്റെ പിറ അറ്റംകൂര്‍ത്ത കത്തി കൊണ്ടാരോ ആകാശത്ത് കോറിയിടുന്നതും നോക്കിയിരിക്കും. പെരുന്നാളിന്റെ വരവറിയിച്ചു കൊണ്ടെങ്ങും തക്ബീര്‍ ധ്വനികള്‍ മുഴങ്ങും.. ഒരായിരം കണ്ഠങ്ങള്‍ അതേറ്റു മുഴക്കും.. വൈകുന്നേരത്തോടെ എടവണ്ണയങ്ങാടി സജീവമാകുകയായി. എങ്ങും ആഹ്ലാദാരവങ്ങള്‍.. എല്ലാം മുഖങ്ങളും സന്തോഷപൂരിതങ്ങലായിരിക്കും.. എവിടെയും ഒരു പകയുടെയോ വിദ്വേഷതിന്റെയോ ലാഞ്ഞ്ജന പോലും കാണാന്‍ കഴിയില്ലാ. CPA റെക്സ്ടില്സിനുള്ളില്‍ ഒരു മൊട്ടുസൂചിക്ക് പോലും ഇടമില്ലാത്ത തിരക്ക്. നിമിഷം കൊണ്ട് കൊണ്ട് മുളച്ചു പൊന്തുന്ന വഴിയോര കച്ചവടങ്ങള്‍.. നിലച്ചക്രങ്ങളും പൂത്തിരി-മതാപ്പുകളും പടക്കങ്ങളുമോക്കെയായി കുട്ടികള്‍ മുതല്‍ വയസ്സന്മാര്‍ വരെ നിഷ്കളങ്കന്മാരുന്ന സുന്ദര നിമിഷം... പെരുന്നാള്‍ തലേന്ന് അങ്ങാടിയില്‍ എത്ര കറങ്ങിയാലും മതി വരില്ല. വീടിലെതുമ്പോള്‍ നേരം ഏറെ വൈകിയിരിക്കും...
ആയിരം കണ്ഠങ്ങളില്‍ നിന്നും ഒരുമിച്ചുയരുന്ന തക്ബീരിന്റെ മുഴക്കമാണ് ഉറക്കമുണര്‍ത്താറ. പെരുന്നളാണിന്നു എന്നാ ചിന്ത ഒരു പുഞ്ചിയായി ചുണ്ടിലുണരും. ഈദ് ഗാഹിന്റെ അലയൊലികള്‍ അമരുന്നതോടെ അയല്വക്കങ്ങളില്‍ നിന്നും വിളികള്‍ വരും. ചിലര്‍ മുന്കൂടി കൊണ്ട് പോകാന്‍ വന്നിട്ടുണ്ടാകും. എല്ലാവര്ക്കും ആദ്യം സല്കരിക്കാനുള്ള തിടുക്കമാണ്. മാനവമൈത്രിയുടെ മഹാസന്ദേശം സ്നേഹത്തിന്റെ അമൃതം ചാലിച്ച് പുള്ളിപാത്രങ്ങളില്‍ നിരത്തി വെക്കും. സ്നേഹപൂര്‍വ്വം ഉള്ളത് മുഴുവന്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഹൃദയപൂര്‍വ്വം നിരസിച്ചു ആരെയും പിണക്കാതെ കുറച്ചു മാത്രം ഭക്ഷിക്കുന്നത് വളരെ ശ്രമകരമായ ഒരു ജോലിയായിരുന്നു.. എന്‍റെ അയല്‍പക്കങ്ങളിലും സുഹൃത്ത് വീടുകളിലും ഒതുങ്ങിയിരുന്നില്ല എന്‍റെ പെരുന്നാള്‍.. എല്ലാ പെരുന്നാളിനും എന്‍റെ ഗ്രാമത്തിലെ മിക്ക വീടുകളും ഞാനും വിനോദും സന്ദര്‍ശനം നടത്തിയിരുന്നു.. ചിലപ്പോള്‍ വേറെയും ചിലര്‍ കാണും.. രാവിലെ തുടങ്ങുന്ന പ്രയാണം ചിലപ്പോള്‍ രാത്രി വരെ നീളും. സ്വാദുള്ള ഭക്ഷണതിനോടുള്ള അഭിനിവേശമായിരുന്നില്ല. സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ അതിഥിയാകാനുള്ള അഭിനിവേശമായിരുന്നു അത്. എന്നിട്ടും എത്ര ശ്രമിച്ചാലും പിറ്റെന്നു പിണക്കവും പരിഭവങ്ങളുമായി ചിലരെങ്കിലുമുണ്ടാകും.
ആ ബന്ധങ്ങളുടെ തീവ്രത എങ്ങനെയാണ് പങ്കു വെക്കേണ്ടത് എന്നെനിക്കറിയില്ല. ഞങ്ങളാരും ഒരേ വിശ്വാസത്തിന്റെ അനുയായികള്‍ ആയിരുന്നില്ല.. വിവിധ മതക്കാര്‍.. വിവിധ രാഷ്ട്രീയക്കാര്‍.. ഇതു വിഷയത്തിലും വൈരുദ്ധ്യങ്ങളായ കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുന്നവര്‍.. അങ്ങനെയുള്ള ഒരു വൈവിധ്യത്തിന്റെ മഹത്തായ ഏകൊപനതിന്റെ പ്രഖ്യാപനമാണ് ശവ്വാല്‍ പിറകള്‍.
എങ്ങും സ്നേഹവും സഹിഷ്ണുതയും മാത്ര നിറഞ്ഞു നില്‍ക്കുന്ന ആ പെരുന്നാള്‍ ദിനങ്ങള്‍ ഇന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ നാല് വര്‍ഷമായി പെരുന്നാള്‍ ദിവസം ആസ്വദിചിട്ടില്ലാ. നാല് വര്‍ഷങ്ങള്‍ വലിയൊരു കാലാവധിയായിരുന്നില്ല. എന്നാല്‍ സാമൂഹികമാറ്റങ്ങളുടെ തോത് ഇന്ന് പണ്ടാതെക്കാള്‍ എത്രയോ ഇരട്ടിയാണ്. 90 കളില്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് സാധിക്കാവുന്ന സാമൂഹിക മാറ്റങ്ങള്‍ ഇന്ന് ഒരു ആഴ്ച കൊണ്ട് സാംശീകരിക്കാന്‍ പാകത്തില്‍ മനുഷ്യ മനസുകളില്‍ ജനിതക മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരുപക്ഷെ അടുത്ത ഒരു വര്‍ഷത്തിനപ്പുറം എന്‍റെ ഗ്രാമത്തില്‍ ഞാന്‍ തികച്ചും അപരിചിതനായെക്കാം. ഗ്രാമങ്ങളിലെ ഭൌതികമാറ്റങ്ങള്‍ കണ്ടു നഗരങ്ങളാകുന്നുവെന്നു വിലപിക്കുന്ന നമ്മള്‍ അതിനേക്കാള്‍ വേഗത്തില്‍ നമ്മുടെ ഗ്രാമമനസ്സ് നഗരമനസ്സാകുന്നത് കാണുന്നുണ്ടോ?
ഇവര്‍ നമ്മുടെ ആഘോഷങ്ങളെങ്കിലും പങ്കുവെക്കാതിരുന്നെങ്കില്‍..
Subscribe to:
Post Comments (Atom)
No comments:
Post a Comment