എന്റെ ചില സുഹൃത്തുക്കളുടെ ചില പ്രതികരണങ്ങളാണ് ഈ നോട്റെഴുതാന്‍ പ്രേരകമായത്. അമേരിക്ക ബിന്‍ ലടെന്‍ കൈ കാര്യം ചെയ്ത രീതിയും ഇന്ത്യ കസബിനെ കൈകാര്യം ചെയ്യുന്ന രീതിയും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടുള്ള ചില പ്രതികരണങ്ങളില്‍ അമേരിക്കയുടെ ധീരതയെ പുകഴ്ത്തിക്കൊണ്ടും ഇന്ത്യയുടെ ഭീരുത്വത്തെ ഇകഴ്ത്തിക്കൊണ്ടും ആയിരുന്ന അവയെല്ലാം. തീവ്രവാദത്തെ തീവ്രവാദം കൊണ്ട് തന്നെ നേരിടണം എന്നാ ചിന്താ ധാര വളര്‍ത്തി കൊണ്ട് വരാന്‍ കൊണ്ട് പിടിച്ചു ശ്രമിച്ചു കൊണ്ടിരിക്കുന്ന ആഗോള-പ്രാദേശിക വര്‍ഗ്ഗീയ മൂലധന ശക്തികളുടെ സ്വാധീനം എല്ലാ പ്രതികരണങ്ങളിലും നിറഞ്ഞു കണ്ടു. ഇന്ത്യ അമേരിക്കയെ കണ്ടു പഠിക്കണമെന്നും ശത്രുവിനെ നേരിടുമ്പോള്‍ യാതൊരു ധാര്‍മിക മൂല്യവും വെച്ച് പുലര്തെണ്ടാതില്ല എന്നും താമസം വിനാ ശിരച്ചെദം ചെയ്യുക തന്നെയാണ് വേണ്ടതെന്നും തന്നെയാണ് സാരം. ചരിത്രത്തില്‍ ഇന്നേ വരെ മാനുഷിക മൂല്യങ്ങള്‍ക്ക് ഒരു പുല്‍ക്കൊടിയുടെ വിലപോലും കല്പ്പിക്കാതവരാണ് അമേരിക്ക എന്ന സമാധാന സന്നഗ്ധ സേന. യുദ്ധമുഖതായാലും ധാര്‍മിക മൂല്യങ്ങള്‍ ഉയര്തിപ്പിടിക്കണമെന്നു പാടി പഠിപ്പിച്ച ഒരു മഹാസംസ്കാരം അഭിമാനത്തോടെ ഉയര്തിപ്പിടിക്കുന്നവരാണ് ഇന്ത്യക്കാര്‍. അത് കൊണ്ട് തന്നെ എന്ത് തെറ്റിന്റെ പേരിലായാലും ഒരാള്‍ പോലും വിചാരണക്കവസരം ലഭിക്കാതെ വേട്ട മൃഗങ്ങളെ പോലെ കൊല ചെയ്യപ്പെടുന്നത് നമ്മുടെ സംസ്കാരത്തിന് ഭൂഷണമല്ലാ... അമേരിക്ക ചെയ്തത് ധാര്‍മികതയല്ല തന്നെ.. സെക്യൂരിറ്റി പേരിനു പോലും ഇല്ലാത്ത ഒരു കെട്ടിടത്തില്‍ നിന്ന് പൂച്ചക്കുട്ടിയെ കഴുത്തിന് പിടിച്ചു പുറത്തു കൊണ്ട് വരാമായിരുന്ന ലാദനെ, ഒരു മഹായുദ്ധം നടത്തി ആ കെട്ടിടം മുഴുവന്‍ നിലംപോതിച്ചു കൊന്നു എന്ന് അവകാശപ്പെടുന്നത് പോലുള്ള ഒരു ഭീരുതതിനെ ഒരിക്കലും മഹത്വവല്ക്കരിക്കരുത്. ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദമിലായിരുന്നുവെങ്കില്‍ സദ്ദാം ഹുസ്സൈനെയും ഇവര്‍ ഇങ്ങനെ തന്നെ കൊന്നു കടലില്‍ തള്ളിയേനെ. വിചാരണ ചെയ്യാന്‍ തീരുമാനിച്ചിട്ടുപോലും സദ്ദാമിന്റെ അഭിഭാഷകരെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും ചീഞ്ഞ പൊറാട്ട് നാടകം നടത്തിയത് നമ്മളാരും മറന്നു കാണാന്‍ ഇടയില്ല.
ഇന്ത്യയുടെ മണ്ണില്‍ ഭീകരത ആസൂത്രണം ചെയ്ത ഹെട്ളിയെ വിട്ടു കിട്ടണമെന്ന് നമ്മള്‍ ആവശ്യപ്പെട്ടപ്പോള്‍ അമേരിക്കയുടെ മണ്ണില്‍ വെച്ചാണ് അയാള്‍ അത് ചെയ്തതെന്ന കാരണം പറഞ്ഞു നിഷേധിച്ച അമേരിക്ക, അഫ്ഗാനെ ആക്രമിച്ചത് ഒസാമയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് . ധാര്‍മികതയും നീതി ന്യായ വ്യവസ്തയുമെല്ലാം സ്വന്തം ആവശ്യങ്ങള്‍ക്കും ഇച്ചകള്‍ക്കും വിധേയമായി വളച്ചൊടിക്കുകയും തിരുത്തുകയും ചെയ്യുന്ന അമേരികായല്ല, ജനാധിപത്യ-മാനുഷിക മൂല്യങ്ങളെ വാനോളം ഉയര്പ്പിടിക്കുന്ന ഇന്ത്യയുടെ സംസ്കാരം തന്നെയാണ് മഹാതായത്. ഒരു ജീവനെ തന്നിഷ്ടപ്രകാരം വെടി വെച്ച് കൊല്ലുന്നതല്ലാ, അതാതു രാജ്യങ്ങളിലും ആഗോളതലത്തിലും നിലനില്‍ക്കുന്ന ജനാധിപത്യ- മാനുഷിക മൂല്യ്ങ്ങല്‍ക്കനുസരിച്ചു തന്നെയായിരിക്കണം ഏതൊരു മനുഷ്യനെയും - അവന്‍ ഭീകരനായിക്കോട്ടേ വിപ്ലവകാരിയായിക്കോട്ടേ - വിചാരണ ചെയ്യേണ്ടതും ശിക്ഷിക്കെണ്ടതും.... ഇന്ത്യ ഒരു മാതൃകയാണ്.. ലോക രാജ്യങ്ങള്‍ക് കണ്ടു പഠിക്കാനുള്ള ഒരു സംസ്കാരമാണ്. അതില്‍ നാം അഭിമാനിക്കുകയെ വേണ്ടൂ.... ജയ് ഹിന്ദ്.

No comments:
Post a Comment