Monday, January 12, 2009

പ്രവാസി (കവിത)

ജീവിതത്തിന്റെ വസന്തകാലം ചിലവഴിക്കാന്‍ നീ-
യെന്തിനെന്നെ ചുട്ടു പഴുത്ത മരുഭുവിലെത്തിച്ചു
എന്റെ സ്വപ്നങ്ങളൊക്കെയും എന്റെ മണ്ണില്‍ പൂത്തുലഞ്ഞു നിലക്കുമ്പോള്‍
എന്തിനെന്നെ അവയില്‍ നിന്നെല്ലാം അകറ്റി ഏകാന്തതയില്‍ തടവിലാക്കി
എന്റെ പ്രിയങ്ങലെല്ലാം എനിക്ക് കയ്യെത്താത്തേക്ക
കറ്റിയിട്ടു
എതേതുയരങ്ങളിലേക്ക് നടന്നു കയറാനാണ് നീ ആവശ്യപ്പെടുന്നത് .
എന്റെ പഞ്ചേന്ദ്രിയങ്ങളും വിരഹത്തിന്റെ ചങ്ങലകളാല്‍ കെട്ടിയിട്ടു
എന്ത് സര്‍ഗാത്മഗതകള്‍ക്കാണു നീ ഉത്തരവിടുന്നത്
കാലമേ.. എന്റെ വിധി തിരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം നീയെന്നെ കെട്ടിയിട്ടിരിക്കുന്നു.
നിന്റെ പിന്നാലെ പ്രവാസത്തിന്റെ
ഒരു ഭ്രമണം കഴിഞ്ഞു
ഞാനെന്റെ ആറടി മണ്ണില്‍ തിരിച്ചെത്തുമ്പോഴെങ്കിലും
എന്റെ നഷ്ടങ്ങള്‍ക്ക് നീ വില പറയാതിരിക്കുക.

2 comments:

  1. നന്നായിട്ടുണ്ട്. പ്രവാസത്തിന്റെ ഭാണ്ഠക്കെട്ട് സ്വയം അറിഞ്ഞുകൊണ്ട് തന്നെ ചുമക്കാന് വിധിക്കപ്പെട്ടവന്റെ മനോവേദന.

    ReplyDelete
  2. Nannayitundu....
    Aa vaakkukalil vedana sphurikunnu...
    Oduvilatthe moonnu varikal enne vallaathe sparshichu... :)

    ReplyDelete