ഞാന്‍ ഇപ്പോള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ കാണുന്ന അന്ധാളിപ്പ് നിനച്ചിരിക്കാതെ നേരിടേണ്ടി വരുന്ന ചില യാഥാര്‍ഥ്യങ്ങളുടെതാണ്. പ്രവാസം; അതിനെ ശരിക്കും മനസിലാക്കാത്ത കാലത്ത് സ്വയം തിരഞ്ഞെടുക്കുന്നതും, അടുത്തറിയുംതോറും സ്വയം ബന്ധനസ്ഥനാകുന്നതുമായ ഒരു കെണിയാണല്ലൊ. മാനസികവും സാമ്പത്തികമായ ഉരാകുടുക്കുകളില്‍ അകപ്പെടുകയും അതഴിക്കാന്‍ ശ്രമിക്കുംതോറും കുടുതല്‍ കുരുക്കുകളില്‍ കുടുങ്ങുകയും ചെയ്യുന്ന ഒരു ജീവിതസമസ്യയുടെ കീറാവലകള്‍ക്കുള്ളില്‍ ഹോമിക്കപ്പെടുന്നതാണ് ഗള്‍ഫ് പ്രവാസം. ആഗ്രഹങ്ങളുടെയും കടപാടുകളുടെയും ഇടയില്‍പെട്ട് കാലത്തിന്റെ നേരും നെറിയും തിരിച്ചറിയാനാകാതെ പോകുന്നു ഓരോ പ്രവാസിയും. എന്റെ രണ്ടു വര്‍ഷങ്ങള്‍ രണ്ടു യുഗങ്ങളായാണു കടന്നു പോയത്. ഈകാലയളവില്‍ ഞാന്‍ മറ്റെന്തു പ്രവൃതിയിലെര്‍പ്പെട്ടതിനെക്കാളും കുടുതല്‍ സമയം ചിലവഴിചിരിക്കുക ചിന്തിക്കാനായിരിക്കും. അതില്‍ ഭാവിയും ഭുതവും വര്‍ത്തമാനവും ഉണ്ട് പ്രണയവും വിരഹവും പ്രവാസവും ഉണ്ട് മുതലാളിത്തവും കാമ്മ്യുനിസവുമുണ്ട് ആഗോളതാപനവും സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്‍റെ ജീവിതവീഥികളില്‍ കണ്ട എല്ലാ കാഴ്ചകളെപറ്റിയും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഇവിടെ ഞാന്‍ ചിലത് കൊറിക്കുന്നു. ചില പാഴ്വാക്കുകള്‍ എനിക്ക് പോലും വേണ്ടാത്ത എന്‍റെ ചിന്തകള്‍.. എനിക്ക് പോലും നീതി പുലര്‍ത്താനാകാത്ത ആദര്‍ശങ്ങള്‍. എന്തിന് വേണ്ടിയെന്നെനിക്കറിയില്ല. എങ്കിലും...
Subscribe to:
Post Comments (Atom)
ee parayunna vajanangal..oru puthiya pravaasi aayi.. naattil ninnum parichu nadapetta nyangalude kazcha paadine disha maattuka yaane.. pakshe .. eee sathyathinte yedukal kaanichu tharunna vazhiyil sanjarichaal.. nyangale..aashrayichirikunaa pratheekshakalkum.. swapnangalkkum thirasheela yidunnathu pole aaville ? ee chyothiyathinulla marupadi ee vajanangalil illa..... parayu...utharammuttunna ee chothyathine enthaane utharam....
ReplyDeleteIva ente chinthakal maathramaanu Dileep. Thettaaya dishabodam tharunnavayaano ennenikkariyilla. Thankalkku sweekaaryamaakanamennumillaa...
ReplyDelete